ന്യൂദല്‍ഹി: ഇന്നത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥയും ഇന്ന് ഭാരതം പുരോഗമിക്കുന്ന അതിവേഗ വളര്‍ച്ച കണക്കാക്കുമ്പോള്‍ നമ്മള്‍ ലോക്കത്തെ മൂന്നാമത് സമ്പദ്‌വ്യവസ്ഥാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 10 വര്‍ഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇതു പറയുന്നത്.
നമ്മുടെ സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തിലേറുമ്പോള്‍ ഭാരതവും ലോകത്ത് മൂന്നാമത് സമ്പദ്‌വ്യവസ്ഥാകും എന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഇതാണ് മോദിയുടെ ഗ്യാറന്റി(ഉറപ്പ്). രാഷ്‌ട്രപതിയുടെ അഭിസംബോധനയോടുള്ള നന്ദി പ്രമേയ ചര്‍ച്ചയ്‌ക്ക് മറുപടി നല്‍കിക്കൊണ്ട് ലോക്‌സഭയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന് നല്ലൊരു പ്രതിപക്ഷം വേണമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പ്രതിപക്ഷത്ത് തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനമെന്നു തോന്നുന്നു. കാരണം പ്രതിപക്ഷമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍പരാജയപ്പെട്ടുവെന്നും അദേഹം ചൂണ്ടിക്കാട്ടി. നിങ്ങളില്‍ പലര്‍ക്കും (പ്രതിപക്ഷത്തിന്) തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടതായി ഞാന്‍ കാണുന്നു.
കഴിഞ്ഞ തവണയും ചില സീറ്റുകളില്‍ മാറിയാണ് നിങ്ങള്‍ മത്സരിച്ചത്, ഇത്തവണയും സീറ്റ് മാറാന്‍ പലരും നോക്കുന്നതായി കേട്ടിട്ടുണ്ട്. ലോക്‌സഭയ്‌ക്ക് പകരം രാജ്യസഭയിലേക്ക് പോകാന്‍ ഇപ്പോള്‍ പലര്‍ക്കും ആഗ്രഹമുണ്ടെന്നും കേട്ടിട്ടുണ്ട്. സാഹചര്യം വിലയിരുത്തി അവര്‍ തങ്ങളുടെ വഴികള്‍ തേടുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
Discussion about this post