അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ സമര്‍പ്പണത്തോടെ ഭാരതം അതിന്റെ ഏറ്റവും മഹത്തായ നാളുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്ന് ശ്രീലങ്കന്‍ എംപിയും മുന്‍ ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ മകനുമായ നമല്‍ രജപക്‌സെ. അയോദ്ധ്യയിലെത്തി ബാലകരാമന്റെ ദര്‍ശനപുണ്യം നേടിയതിന്റെ അനുഭവം എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ് നമലിന്റെ പ്രതികരണം.
ഹിന്ദുജീവിതദര്‍ശനത്തോടും രാമകഥകളോടും ഏറെ ബന്ധപ്പെട്ടതാണ് ശ്രീലങ്കയുടെ സാമൂഹിക ജീവിതം എന്ന് ചൂണ്ടിക്കാട്ടിയ നമല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നല്കിയത് അഭിമാനകരമാണെന്ന് ചൂണ്ടിക്കാട്ടി. അയോദ്ധ്യയിലെത്തി ഭഗവാന്‍ രാമന്റെ അനുഗ്രഹം നേടുന്നതിനുള്ള അവസരം തന്നെ വലിയ ബഹുമതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തിനകത്തും പുറത്തും നിന്ന് ലക്ഷക്കണക്കിന് ശ്രീരാമഭക്തരാണ് അയോദ്ധ്യയിലേക്ക് പ്രവഹിക്കുന്നത്. സുരിനാമില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. ഫിജിയുടെ ഉപപ്രധാനമന്ത്രി ബിമന്‍ പ്രസാദ് പ്രതിനിധി സംഘത്തോടൊപ്പം വ്യാഴാഴ്ച അയോദ്ധ്യയിലെത്തിയിരുന്നു.
Discussion about this post