ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് വേണ്ടിയെന്ന പേരില്‍ ദല്‍ഹിയില്‍ അരങ്ങേറുന്ന സമരം രാജ്യത്തിന്റെ വികസനത്തെ തകര്‍ക്കാനുള്ള നീക്കമാണെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. എക്‌സ് പോസ്റ്റിലൂടെയാണ് ശ്രീശ്രീ രവിശങ്കര്‍ അഭിപ്രായം പങ്കുവച്ചത്. ഒരു ചെറിയ വിഭാഗം കര്‍ഷകര്‍ക്ക് രാജ്യത്തുടനീളമുള്ള ജനങ്ങളോട് നിര്‍ദേശിക്കാന്‍ കഴിയില്ല. വ്യാജ വാഗ്ദാനങ്ങളില്‍ മയങ്ങരുത്. വളരുന്ന ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ ആരും തടസ്സപ്പെടുത്തരുത്, അദ്ദേഹം കുറിച്ചു.
Discussion about this post