‘മോദിജി അങ്ങ് ചരിത്രം തിരുത്തിക്കുറിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി…. ബോളിവുഡ് നടി ശില്പ ഷെട്ടി പ്രധാനമന്ത്രിക്ക് അയച്ച കത്ത് തരംഗമാകുന്നു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള താരത്തിന്റെ കത്ത് ബിജെപി എക്‌സില്‍ പോസ്റ്റ് ചെയ്തു.
കത്ത് ഇങ്ങനെ: പ്രിയ മോദിജി. ചിലര്‍ ചരിത്രം വായിക്കും. ചിലര്‍ ചരിത്രം പഠിക്കും. എന്നാല്‍ അങ്ങ് ചരിത്രത്തെ മാറ്റി മറിക്കുന്നു. ശ്രീരാമജന്മഭൂമിയുടെ അഞ്ഞൂറ് വര്‍ഷത്തെ ചരിത്രം അങ്ങ് തിരുത്തിയെഴുതി. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. ഈ പുണ്യകര്‍മ്മം കൊണ്ട്, അങ്ങയുടെ പേരും ഭഗവാന്‍ ശ്രീരാമന്റെ നാമവുമായി എന്നെന്നേക്കുമായി ചേര്‍ന്നിരിക്കുന്നു… നമോ രാം! ജയ് ശ്രീരാം!
Discussion about this post