ന്യൂഡൽഹി : പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത് 50 ലക്ഷം ഭക്തർ . പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനുവരിയിൽ അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത് . അയോദ്ധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാമക്ഷേത്രം തുറന്ന് നല്‍കി രണ്ടാഴ്ച പിന്നിട്ടപ്പോൾ വരുമാനമായി 12.8 കോടി രൂപയായിരുന്നു . 15 ദിവസത്തിനുള്ളില്‍ ഏതാണ്ട് 30 ലക്ഷത്തിലധികം പേര്‍ ക്ഷേത്ര ദര്‍ശനം നടത്തി. പ്രതിദിനം ശരാശരി രണ്ടുലക്ഷം പേരെന്ന നിലയിലാണ് എത്തുന്നത്.
Discussion about this post