നാഗ്പൂര്‍: ഛത്രപതി ശിവജിയുടെ വീരമാതാവ് ജീജാഭായിയുടെ 350-ാമത് സ്മൃതി വാര്‍ഷികത്തില്‍ രാഷ്ട്രസേവികാ സമിതിയുടെ നേതൃത്വത്തില്‍ സ്വരാഞ്ജലി സംഘടിപ്പിച്ചു. ശങ്കര്‍ നഗറിലെ ശിവരാജ്യസമാരോഹ് സമിതിയുടെ സഹകരണത്തോടെയാണ് രേഷിംബാഗിലുള്ള മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില് പരിപാടി സംഘടിപ്പിച്ചത്.


പാട്ടിലൂടെയും സ്വരമാധുരിയിലൂടെയും പുതിയ തലമുറയിലേക്ക് വീരമാതാവിന്റെ ജീവിതം എത്തുന്നത് ആഹ്ലാദകരമാണെന്ന് പരിപാടിയില്‍ സംസാരിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സ്വര് ജീജായ് മഹാരാഷ്ട്രയിലെ ഓരോ ഗ്രാമങ്ങളിലും അവതരിപ്പിക്കണം. ഛത്രപതി ശിവജിയുടെ രാജ്യാഭിഷേകത്തിന്റെ 350-ാം വാര്‍ഷികം കൂടിയാണിത്. രാഷ്ട്ര സേവിക സമിതി അഖിലഭാരതീയ സഹകാര്യവാഹിക സുലഭ തായി ദേശ്പാണ്ഡെ എഴുതിയ പാട്ടുകളും വേദിയില്‍ ആലപിച്ചു.
Discussion about this post