പുതുച്ചേരി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെ അപലപിച്ച് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്. ബംഗാള്‍ സര്‍ക്കാരിന്റെ പരാജയമാണ് സന്ദേശ്ഖാലി തെളിയിക്കുന്നതെന്ന് പുതുച്ചേരിയില്‍ ചേര്‍ന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിയോഗം ആരോപിച്ചു.സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരകളായിട്ടും മമത സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കായി എബിവിപി ശബ്ദമുയര്‍ത്തും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധിക്കും. ജില്ലാ കളക്ടര്‍മാര്‍ മുഖേന രാഷ്ട്രപതിക്ക് നിവേദനം നല്‍കുമെന്ന് എബിവിപി ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിനായി ‘യൂത്ത് വോട്ടര്‍ ബോധവല്‍ക്കരണ കാമ്പയിന്‍’ ആരംഭിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ യുവാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. യുവാക്കള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ സംബന്ധിച്ചും വിദ്യാഭ്യാസം, കല, കായികം, പരിസ്ഥിതി എന്നിങ്ങനെ വിവിധ സമകാലിക വിഷയങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു.
വിദ്യാഭ്യാസ മേഖല അടിയന്തരമായി പരിഷ്‌കരിക്കണം. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം അംഗീകരിക്കുന്ന നയങ്ങള്‍ നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പഠനത്തില്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നതിനും ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി ‘പരിസര്‍ ചലോ അഭിയാന്‍’ പോലുള്ളവ കൊണ്ടുവരണമെന്ന് എബിവിപി ദേശീയ പ്രസിഡന്റ് ഡോ. രാജ്ശരണ്‍ ഷാഹി പറഞ്ഞു.
രണ്ട് ദിവസത്തെ കേന്ദ്ര പ്രവര്‍ത്തക സമിതി ഇന്നലെ സമാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു
Discussion about this post