ബാരാമുള്ള: ജമ്മു കശ്മീരില്‍ മയക്കുമരുന്ന് കടത്തുകാരന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ബാരാമുള്ള പോലീസ് കണ്ടുകെട്ടി. അഫ്രോസ ബീഗം എന്ന ലഹരികടത്തുകാരന്റെ ബാരാമുള്ള ജില്ലയിലെ ട്രുംഗുണ്ട് ഹൈഗം സോപോര്‍ പ്രദേശത്തെ വീടാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരായ നടപടി തുടരുന്നതിന്റെ ഭാഗമായാണ് ബാരാമുള്ളയിലെ പോലീസ്, കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരായ അഫ്രോസ ബീഗത്തിന്റെ സ്വത്തുക്കള്‍ (ഏകദേശം 15.00 ലക്ഷം രൂപ വിലമതിക്കുന്ന ഒറ്റനില പാര്‍പ്പിടം) കണ്ടുകെട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.
1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റാന്‍സസ് ആക്ടിന്റെ (എന്‍ഡിപിഎസ്) വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് അനധികൃതമായി സമ്പാദിച്ച സ്വത്താണെന്ന് കണ്ടെത്തി. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയുടെ അനധികൃത കടത്ത് വഴിയാണ് സ്വത്ത് സമ്പാദിച്ചതെന്നാണ് പ്രഥാമിക വിവരം.
Discussion about this post