ഭോപാല്‍: സന്ദേശ്ഖാലി സംഭവങ്ങളില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും മാതൃശക്തി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാക്ഷസീയമായ നടപടികള്‍ക്കാണ് സന്ദേശ് ഖാലി സാക്ഷ്യം വഹിക്കുന്നതെന്ന് പദ്മശ്രീ ദുര്‍ഗാഭായി പറഞ്ഞു. ഭോപാലില്‍ പ്രതിഷേധസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദുര്‍ഗാഭായി. റോഷന്‍പുരയിലും ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധമാണ് നടന്നത്.
രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി രാഷ്ട്രപതിക്ക് നല്കാനുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു
Discussion about this post