പാട്ന: അനുകൂല സാഹചര്യങ്ങളിൽ വിശ്രമിക്കുന്നവൻ പരാജയപ്പെടുമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . കൂടുതൽ ഉണർന്ന് പ്രവർത്തിക്കുന്നവനുള്ളതാണ് വിജയം. ആമയും മുയലും കഥയുടെ സാരാംശവും ഇതാണ്. ഇന്ന് രാജ്യത്ത് അനുകൂലമായ അന്തരീക്ഷം ആണ്. നമ്മുടെ ലക്ഷ്യം പക്ഷേ ഇപ്പോഴും അകലെത്തന്നെ ആണ്. ഈ അവസരം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ച് വിജയം കൈവരിക്കാനുള്ളതാണ്, അദ്ദേഹം ഓർമ്മിപ്പിച്ചു. ആർ എസ് എസ് പാട് ന മഹാനഗർ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



സ്വയംസേവകർ ചെടിച്ചെട്ടിയിലെ പൂച്ചെടികളല്ല. ആവശ്യമുള്ള പോഷണങ്ങൾ സ്വയം കണ്ടെത്തി വളരുന്ന കാട്ടുപുഷ്പങ്ങൾ ആണ്. ഇന്ന് സമൂഹം ആർഎസ്എസിനെ ആദരിക്കുന്നുണ്ട്. അവഗണനയുടെ കാലം മാറി. ആദരവ് ലഭിക്കുന്ന കാലമായി. നമ്മുടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും ലക്ഷ്യം മാറിയിട്ടില്ലെന്നത് മറക്കരുത്, അദ്ദേഹം പറഞ്ഞു. വിനയവും മാന്യതയും കൈവെടിയരുത്. നമ്മൾ ശക്തിശാലികൾ ആയിരിക്കാം, എന്നാൽ നിയന്ത്രണമില്ലാത്തവർ അല്ല.
നാലു കാര്യങ്ങൾ ചെയ്യുമെന്ന ദൃഢനിശ്ചയം സ്വയംസേവകർ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാമതായി എല്ലാ ദിവസവും ശാഖയിൽ പങ്കെടുക്കണം. ശാഖയിൽ നിന്നും ലഭിക്കുന്ന ശീലമനുസരിച്ച് പെരുമാറുക. നാം ലക്ഷ്യം വയ്ക്കുന്ന സമൂഹ സൃഷ്ടിക്ക് അനുരൂപമായി അനുരൂപമായി അച്ചടക്കത്തോടെ, ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. നാലാമത് ആസക്തി ത്യാഗത്തെ ജീവതത്തിൽ പകർത്തുക.
സംഘത്തിന്റെ ശതാബ്ദിയിൽ ആണെന്നത് അഞ്ചുകാര്യങ്ങൾ നടപ്പാക്കാൻ നാം പ്രതിജ്ഞയെടുത്തു. സാമാജിക സമരസത, കുടുംബ ജീവിതങ്ങളെ പ്രബുദ്ധമാക്കുക, സ്വദേശി ശീലമാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, പൗരന്റെ കർത്തവ്യബോധത്തെ ഉണർത്തുക എന്നിവയാണവയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേദിയിൽ ദക്ഷിണ ബീഹാർ ബിഹാർ പ്രാന്ത സംഘചാലക് രാജ്കുമാർ സിൻഹ, മഹാനഗർ സംഘചാലക് ഡോക്ടർ രാജീവ് കുമാർ സിങ് എന്നിവരും സന്നിഹിതരായിരുന്നു.
Discussion about this post