പൂനെ: വൈചാരിക പ്രവർത്തനം സാമൂഹ്യപ്രവർത്തന മനോഭാവത്തിലേക്കും സാമാജ സേവനത്തിലേക്കും സമൂഹത്തെ നയിക്കുമെന്ന് മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ. ആർ.എസ്.എസ് ജനകല്യണസമിതി ദേശിയ തലത്തിൽ ഓരോ വർഷവും വ്യത്യസ്ത മേഖലയിൽ നൽകി വരുന്ന ശ്രീ.ഗുരുജി പുരസ്കാരം ഈ വർഷം വൈചാരിക മേഖലയിൽ ഭാരതീയ വിചാരകേന്ദ്രത്തിന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
കമ്മ്യൂണിസ്റ് ആശയം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ ഭീകരവാദത്തിന് സ്വാധീനമുള്ള കേരളത്തിൽ ഇത്തരം ഒരു മാറ്റത്തിനാണ് ഭാരതീയ വിചാരകേന്ദ്രം വർഷങ്ങളായി നേതൃത്വം നൽകി വരുന്നത്. ഈ പ്രവർത്തനം ഒരർത്ഥത്തിൻ കേരളത്തിന്വേണ്ടി മാത്രമുള്ള കാര്യമല്ലമറിച്ച്മുഴുവൻ ഭാരതത്തിനും അതിൽ കുടി ലോകത്തിനും വേണ്ടിയുള്ളതാണ്. ഭാരതത്തിന്റെ സംസ്കാരം, മൂല്യവത്തായ ജീവിത രീതി ഇതെല്ലാം പുതിയ തലമുറയിലേക്ക്പകർന്നു നൽകുന്നതിൽ ഈ പ്രവർത്തനത്തിന്വലിയ പങ്കുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആശയധാരയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ വ്യത്യസ്ഥ മേഖലയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിന്എന്ത്ആവശ്യമുണ്ടോ അത്യാതെരുമടിയും കൂടാതെപ്രാപ്തരായ ഉത്തമമനുഷ്യർ സമാജത്തെഅറിഞ്ഞ്ചെയ്യുമ്പോൾ രാഷ്ട്രം വൈഭവത്തിന്റെ പാതയിൽ എത്തും. സമാജത്തിന്വേണ്ടി സർവ്വവും നൽകാനുള്ള മനോഭാവം സംഘം വ്യക്തികളിൽ വളർത്തുന്നതിനാൽ ഇന്ന്അത്ഒരു സംസ്കാരമായി മാറിയിട്ടുണ്ട്. ഇനിയും ഏറെ മുന്നോട്ട്പോകാനുണ്ട്
ഭാരതത്തെ വിശ്വ ഗുരുസ്ഥാനത്തേക്കുയർത്തുവാൻ നാം ഇനിയും മുന്നേറേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്കായി വ്യത്യസ്തമേഖലയിൽ ഓരോ സംഘടനയ്ക്കും പദം പദം മുന്നേറാനുള്ള പ്രേരണയാണ്ഇത്തരം പുരസ്കാരങ്ങൾ പുരസ്കാരം കൊടുക്കുന്നവരും സ്വീകരിക്കുന്നവരും സമാജസേവനത്തിന്പരസ്പരം പ്രേരണയാകുന്നു. സേവനമേഖലയിലെ പ്രവർത്തനത്തിന്സേവാഭാരതി ദക്ഷിണ തമിഴ്നാടിനും പുരസ്കാരം ലഭിക്കുകയുണ്ടായി. ഭാരതീയവിചാരകേന്ദ്രത്തിന്വേണ്ടി അധ്യക്ഷൻ ഡോ. സി.വിജയമണി പുരസ്കാരം ഏറ്റുവാങ്ങി. പശ്ചിമ ക്ഷേത്ര സംഘചാലക്മാനനീയ ജയന്ത്ഭായ്ബടോസിയ, മുഖ്യഭാഷണം നടത്തിയ പരിപാടിയിൽ ജനകല്യാൺ സമിതി ഡോ. അജിത്ത്മറാഠേ , ഡോ. വടിവേൽമുരുകൻ , മാനനീയ പ്രാന്ത സംഘചാലക്നാനാജാദവ്തുടങ്ങിയവർ സംസാരിച്ചു.
Discussion about this post