ന്യൂദല്‍ഹി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുകൊന്ന എസ്എഫ്‌ഐക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി എബിവിപി. കാശി ഹിന്ദു യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി, ദല്‍ഹി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഉസ്മാനിയ യൂണിവേഴ്‌സിറ്റി, ജെഎന്‍യു, അണ്ണാമലൈ യൂണിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെ എല്ലാ കാമ്പസുകളിലും പ്രതിഷേധമുയര്‍ന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൃത്യമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പരിഷത്ത് വയനാട് കാമ്പസിന് പുറത്ത് പ്രതിഷേധ സമരവും നിരാഹാര സമരവും നടത്തിയെന്നും കേരള സെക്രട്ടേറിയറ്റിനുമുന്നിലേക്ക് പ്രതിഷേധവുമായെത്തിയെന്നും എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി രാജ് പറഞ്ഞു. ഇടതുപക്ഷക്കാരുടെ സ്വേച്ഛാധിപത്യത്തിനും അക്രമത്തിനുമെതിരെ വിദ്യാര്‍ത്ഥി പരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post