ന്യൂദൽഹി: രാജ്യം കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്തവണ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇതിൽ കേരളത്തിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. എല്ലാ വോട്ടർമാരും ചരിത്രത്തിൽ പങ്കാളികളാകണം. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്‌ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്‌ക്ക് ഉപതെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്‌ക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് നിയസഭാ തെരഞ്ഞെടുപ്പ്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
800 ജില്ലാ മജിസ്ട്രേറ്റുമാരുമായി നേരിട്ട് സംസാരിച്ചുവെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ഒരു പാളിച്ച പോലും ഉണ്ടാകരുത്. പഴുതില്ലാത്ത ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളതെന്നും 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണഷര്‍ അറിയിച്ചു.
1.8 കോടി കന്നി വോട്ടർമാരില്‍ 85 ലക്ഷം പെൺകുട്ടികളാണ്. ഒന്നര കോടി ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമുണ്ട്. 48000 ട്രാൻസ്ജെൻഡർ വോട്ടര്‍മാരുമുണ്ട്. 19.74 കോടി യുവ വോട്ടര്‍മാരാണുള്ളത്. ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24×7 കൺട്രോൾ റൂം നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും.
എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും.ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
Discussion about this post