നാഗ്പൂര്‍: രാമകൃഷ്ണ മഠത്തിന്റെ അധ്യക്ഷന്‍ സ്വാമി സ്മരണാനന്ദജി മഹാരാജിന്റെ സമാധിയില്‍ അനുശോചനം അറിയിച്ച് ആര്‍എസ്എസ്. രാമകൃഷ്ണ മഠത്തിലെ എണ്ണമറ്റ ഭക്തരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും പ്രസ്താവനയില്‍ അറിയിച്ചു. സേവനത്തിലും ആത്മീയതയിലും സമര്‍പ്പിച്ച സ്മരണാനന്ദസ്വാമികളുടെ ജീവിതം മാതൃകാപരമായിരുന്നു. രാമകൃഷ്ണ മിഷനും മഠത്തിനും അതിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി പ്രചോദനാത്മകമായ നേതൃത്വമാണ് സ്വാമിജി നല്കിയതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Discussion about this post