റായ്പൂർ: ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റ് ഭീകരരെ വധിച്ചു. ബിലാസ്പൂരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റമുട്ടലിനിടെയാണ് സംഭവം. വധിക്കപ്പെട്ടവരിൽ ഒരു വനിതാ പ്രവർത്തകയുമുണ്ട്. ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചികുർബട്ടി, പുസ്ബക്ക ഗ്രാമങ്ങളോട് ചേർന്ന് സ്ഥിതിചെയ്യുന്ന വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
ജില്ലാ റിസർവ് ഗാർഡും (DRG) സിആർപിഎഫും കോബ്ര യൂണിറ്റും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്. മാവോയിസ്റ്റ് ഭീകരർക്കായി സുരക്ഷാ സേന പുലർച്ചെ മുതൽ പരിശോധന ആരംഭിച്ചിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
മാവോയിസ്റ്റ് ഭീകരരുമായി നിരന്തരം ഏറ്റുമുട്ടലുകൾ നടക്കുന്ന മേഖലയാണ് ബിലാസ്പൂർ. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. തുടർന്നാണ് മേഖലയിൽ സേന തിരച്ചിൽ ആരംഭിച്ചത്.
Discussion about this post