ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി.വി. നരസിംഹ റാവു എന്നിവർക്കും ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥനും മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി ഭാരതരത്ന സമ്മാനിക്കും. അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും ഞായറാഴ്ച നടക്കാനിരിക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
Discussion about this post