ന്യൂദല്‍ഹി: രാജ്യത്തെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ചരിത്രത്തിലാദ്യമായി ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 642.631 ബില്യണ്‍ യുഎസ് ഡോളറായി. മാര്‍ച്ച് 22ലെ കണക്ക് പ്രകാരമാണിത്.
തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയാണ് റിക്കാര്‍ഡ് വര്‍ധന രേഖപ്പെടുത്തിയത്. മുന്‍പത്തെ ആഴ്ചയില്‍ 6.396 ബില്യണ്‍ യുഎസ് ഡോളറായിരുന്നു രാജ്യത്തെ വിദേശനാണ്യ ശേഖരം. ഒറ്റയാഴ്ച കൊണ്ട് 140 മില്യണ്‍ ഡോളറാണ് ഉയര്‍ന്നത്.
വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ വിദേശകറന്‍സി ആസ്തി നിലവില്‍ 568.264 ബില്യണ്‍ യുഎസ് ഡോളറാണ്. സ്വര്‍ണ ശേഖരത്തിലും വന്‍ കുതിപ്പ് രേഖപ്പെടുത്തി. 347 മില്യണ്‍ യുഎസ് ഡോളറില്‍ നിന്നും 51.487 ബില്യണ്‍ യുഎസ് ഡോളറായി ഗോള്‍ഡ് റിസര്‍വ് ഉയര്‍ന്നുവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഭാരതത്തിന്റെ വിപണിയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് നിലവിലെ നേട്ടം.
Discussion about this post