അനുപ്പുരി: സശക്തഭാരതനിര്‍മ്മിതിക്ക് ആചാര്യന്മാര്‍ സമാജത്തിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രമൊന്നാകെ ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറേണ്ട കാലമാണിത്. ഭാരതം വൈഭവശാലിയാകേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. അതിന് സമാജം ശക്തവും സജ്ജവും ആകണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികളില്‍ രാഷ്ട്രബോധമുണരുമ്പോഴാണ് സമാജം ശക്തമാവുക. അതിന് ഛത്രപതി ശിവജിയുടെ മാതൃകകള്‍ പുതിയ തലമുറകളില്‍ നിന്ന് ഉയരണം. അവരെ അതിന് പ്രാപ്തരാക്കാന്‍, അച്ചടക്കവും സ്വഭാവശുദ്ധിയും സംസ്‌കാരസമ്പന്നവുമായ രാഷ്ട്രം സൃഷ്ടിക്കാന്‍ ആചാര്യന്മാര്‍ ആശ്രമങ്ങളില്‍ നിന്ന് സമൂഹത്തിനിടയിലേക്കിറങ്ങണമെന്ന് സര്‍സംഘചാലക് പറഞ്ഞു. നര്‍മദാ നദിയുടെ ഉത്ഭവ നഗരമായ അമര്‍കണ്ടകിലെ മൃത്യുഞ്ജയ ആശ്രമത്തില്‍ സംന്യാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്രപതി ശിവാജിയുടെ ജീവിതമൂല്യങ്ങള്‍ എതിരാളികള്‍ പോലും വാഴ്ത്തി. അദ്ദേഹത്തിന്റെ ശക്തി മാത്രമല്ല, സ്വഭാവശുദ്ധിയും ധര്‍മ്മവിജയത്തിന് കളമൊരുക്കി. ഓരോ വ്യക്തിയിലും ശിവാജിയുടെ ജീവിതമാതൃക എത്തണം. ആചാര്യന്മാര്‍ക്ക് ധര്‍മ്മപ്രഭാഷണങ്ങളിലൂടെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്ന വ്യക്തികളെ സൃഷ്ടിക്കാനാകണം. വ്യക്തി നന്നായാല്‍ സമൂഹം വികസിക്കും. നമുക്ക് ലോകത്തിന് നല്കാനും ലോകത്തോട് പറയാനും നിരവധി കാര്യങ്ങളുണ്ട്. അത് ലോകം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന് മുമ്പ് നാം സ്വയം മാറേണ്ടതുണ്ട്. ലോകത്തോട് സംസാരിക്കാന്‍ തുടങ്ങുംമുമ്പ് ഉള്ളിലെ കുറവുകള്‍ മാറ്റേണ്ടതുണ്ട്, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
ഏകര്‍സാനന്ദ് ആശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ, അമര്‍കണ്ടക് സന്ത് സമാജം അധ്യക്ഷന്‍ ജഗദീശാനന്ദ്, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി എന്നിവരും പങ്കെടുത്തു.
Discussion about this post