ചന്ദ്രയാൻ-4ന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ചന്ദ്രയാൻ-4ന്റെ പ്രധാന ദൗത്യങ്ങളെക്കുറിച്ചും ചാന്ദ്ര ദൗത്യത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. സാറ്റ് പോൾ മിത്തൽ സ്‌കൂളിന്റെ 20-ാം വാർഷികത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചാന്ദ്ര ദൗത്യങ്ങളുടെ അടുത്ത പരമ്പരയാണ് ചന്ദ്രയാൻ-4. ചന്ദ്രനിൽ ഇറങ്ങുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. 2040-ഓടെ ചന്ദ്രനിൽ ഇറങ്ങുന്നതിനാണ് പദ്ധതിയിടുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതിന് മുന്നോടിയായി വിവിധ തരത്തിലുള്ള ചാന്ദ്രപര്യവേക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.
ഇതിനാൽ തന്നെ ചന്ദ്രനിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനുള്ള ആദ്യ പടിയാണ് ചന്ദ്രയാൻ-4.ആദ്യ ബഹിരാകാശ സഞ്ചാരിയുടെ യാത്രയോടനുബന്ധിച്ച് രാജ്യത്ത് നിന്നും പേടകം ചന്ദ്രനിലെത്തി വിവരങ്ങൾ ശേഖരിച്ച് തിരികെയെത്തും.
Discussion about this post