നല്‍ബാരി(ആസാം): നല്‍ബാരിയില്‍ ഒരുമിച്ചുചേര്‍ന്ന പതിനായിരങ്ങള്‍ പുതിയ ആവേശത്തിലായിരുന്നു. ഉച്ചയ്ക്ക് അയോദ്ധ്യയിലെ ബാലകരാമന്‍ സൂര്യതിലകമണിയുന്ന ചരിത്രമുഹൂര്‍ത്തത്തിന് മുന്നോടിയായി ജയ് ശ്രീറാം വിളികളോടെ അവര്‍ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ ഓണാക്കി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. നല്‍ബാരിയിലെ എന്‍ഡിഎ മഹാറാലിയെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആ ദിവ്യമുഹൂര്‍ത്തത്തെ വരവേല്‍ക്കാന്‍ ആഹ്വാനം ചെയ്തു. അഞ്ച് നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒടുവില്‍ രാംലല്ല ജന്മനാട്ടില്‍ പിറന്നാള്‍ കൊണ്ടാടുന്നു. ഇത് ചരിത്രമുഹൂര്‍ത്തമാണ്. അതിനെ നമുക്ക് ഒരുമിച്ച് വരവേല്‍ക്കാം പ്രധാനമന്ത്രി പറഞ്ഞു.
റാലിക്ക് ശേഷം വിമാനത്തിലിരുന്ന് അയോദ്ധ്യയിലെ സൂര്യതിലക സമര്‍പ്പണം പ്രധാനമന്ത്രി തത്സമയം ദര്‍ശിച്ചു. പാദരക്ഷകള്‍ അഴിച്ച് ഭക്തിപൂര്‍വം അദ്ദേഹം ചടങ്ങുകള്‍ കാണുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. കോടാനുകോടി ഭാരതീയരെപ്പോലെ ഈ നിമിഷം എന്നില്‍ വൈകാരികത നിറയ്ക്കുന്നു. അയോദ്ധ്യയിലെ രാമനവമി ചരിത്രപരമാണ്. സൂര്യതിലകം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ സൂര്യതിലകം പ്രേരണയും ഊര്‍ജ്ജവും നല്കും, അദ്ദേഹം എക്‌സില്‍ കുറിച്ചു.
Discussion about this post