അഗര്‍ത്തല: ആഗോളതാപനത്തെ ചെറുക്കുന്നതിനും സംസ്ഥാനത്തിന്റെ വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിനുമായി ഒറ്റ ദിവസം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിയുമായി ത്രിപുര സര്‍ക്കാര്‍. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സംസ്ഥാന വനം മന്ത്രി അനിമേഷ് ദേബാരം അറിയിച്ചു. നിലവില്‍ മേഖലയില്‍ ഉഷ്ണതരംഗം വ്യാപകമാണ്.
ത്രിപുരയുടെ 66% വനങ്ങളാണ്. ഇത് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വലിയ തോതില്‍ വ്യക്ഷത്തൈ നടല്‍ കാമ്പയിന്‍ ജൂലൈ ആദ്യ ആഴ്ചയില്‍ ആരംഭിക്കും. തൈകള്‍ സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കും. പൗരന്മാരുടെയും സാമൂഹിക സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെയാവും ഇത്.
Discussion about this post