പരാജയപ്പെട്ടുവെന്ന് ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ ചെണ്ടകൊട്ടിപ്പാടിയിട്ടും മികച്ച സാമ്പത്തിക വിജയം നേടിയതാണ് രണ്‍ദീപ് ഹുഡയുടെ വീര്‍സവര്‍ക്കറെക്കുറിച്ചുള്ള സിനിമ. ഈ സിനിമ വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28മുതല്‍ ഒടിടിയില്‍ പ്രദര‍്ശനം തുടങ്ങി. ഒടിടിയില്‍ ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ നല്ല പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ഒടിടി പ്ലാറ്റ്ഫോമായ സീ5ല്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
സിനിമയുടെ ഒടിടി പ്രദര്‍ശനത്തെക്കുറിച്ച് രണ്‍ദീപ് ഹുഡ എക്സില്‍ സന്ദേശം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം മോദിയുടെ വീര്‍ സവര്‍ക്കറുടെ 141ാം ജന്മദിനത്തിന് എക്സില്‍ സന്ദേശം പങ്കുവെച്ചിരുന്നു.
മാര്‍ച്ച് 22ന് തിയറ്ററുകളില്‍ ഇറങ്ങിയ സിനിമയ്‌ക്ക് തുടക്കത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു. പിന്നീട് ആളുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞ് കിട്ടിയ പബ്ലിസിറ്റിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സിനിമ കണ്ടു. വീര സവര്‍ക്കറുടെ ജീവിതം പോലെ തന്നെയാണ് ഈ സിനിമയ്‌ക്കും സംഭവിച്ചതെന്ന് സിനിമയില്‍ വീരസവര്‍ക്കറായി വേഷമിടുക കൂടി ചെയ്ത രണ്‍ദീപ് ഹൂഡ പറയുന്നു. “വീര സവര്‍ക്കറെ പലരും തുടക്കത്തില്‍ തള്ളിക്കളഞ്ഞതാണ്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വീര സവര്‍ക്കര്‍ സ്വന്തം ജീവിതത്തില്‍ എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമായി. അതുപോലെ ഈ സിനിമയും. ആദ്യം ജനത്തെ ആകര്‍ഷിച്ചില്ലെങ്കിലും പിന്നീട് വിജയമായി.”- രണ്‍ദീപ് സിങ് ഹുഡ പറയുന്നു.
അച്ഛന്റെ സ്ഥലം വിറ്റാണ് രണ്‍ദീപ് ഹുഡ സിനിമ നിര്‍മ്മിക്കാന്‍ പണം കണ്ടെത്തിയത്. വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. സിനിമ നിര്‍മ്മിക്കാന്‍ രണ്‍ദീപ് ഹുഡ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ അങ്കിത ലോഖാണ്ഡെ എന്ന നടി പ്രതിഫലമൊന്നും വാങ്ങാതെയാണ് വീര സവര്‍ക്കറുടെ ഭാര്യയായ മായി സവര്‍ക്കര്‍ എന്ന് വിളിക്കപ്പെടുന്ന യമുനാ ബായിയായി വേഷമിട്ടത്.
Discussion about this post