ന്യൂദല്‍ഹി : അരുണാചല്‍ പ്രദേശില്‍ 46 സീറ്റില്‍ വിജയിച്ച് ബിജെപി തുടര്‍ഭരണം നേടി ബി ജെ പി. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളില്‍ പത്തിടത്തു ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കി 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിപി അഞ്ച് സീറ്റില്‍ വിജയിച്ചു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.
അരുണാചലില്‍ ബിജെപിയുടെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അരുണാചല്‍ പ്രദേശിന് നന്ദി പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) ഭരണത്തുടര്‍ച്ച നേടി. 32 സീറ്റില്‍ 31 ലും പാര്‍ട്ടി വിജയിച്ചു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ലഭിച്ചത് ഒരു സീറ്റാണ്. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സിക്കിം ക്രാന്തികാരി മോര്‍ച്ച നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പ്രേം സിംഗ് തമംഗ് നന്ദി പറഞ്ഞു. സിക്കിമിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തേയാക്കിയത്
Discussion about this post