ന്യൂദൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ദൽഹി മലയാളികൾ. ദൽഹി നവോദയം സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി ചടങ്ങ് പുനരധിവാസപ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് ആകുമെന്നും പ്രഖ്യാപിച്ചു.

ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ.റോബി കണ്ണന്‍ചിറ
സംസാരിക്കുന്നു
ദൽഹി മലയാളികളുടെ പിന്തുണ പുനരധിവാസപ്രവർത്തനങ്ങൾക്ക് ഉണ്ടാകണമെന്ന് ചടങ്ങിൽ സംസാരിച്ച ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാ.റോബി കണ്ണന്‍ചിറ
, എൻഎസ്എസ് ദൽഹി പ്രസിഡൻ്റ് എം.കെ.ജി. പിള്ള, നവോദയം പ്രസിഡൻ്റ് എം.ആർ. വിജയൻ, ബാലഗോകുലം ജനറൽ സെക്രട്ടറി ബിനോയ് ശ്രീധർ, വിക്രമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
Discussion about this post