മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ എക്സിക്യൂട്ടീവും എഴുത്തുകാരനുമായ ഉമേഷ് ഉപാധ്യായ അന്തരിച്ചു. ടെലിവിഷൻ രംഗത്തും ഡിജിറ്റൽ മീഡിയ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയിൽ ടെലിവിഷൻ ജേണലിസത്തിന്റെ ആദ്യനാളുകളിൽ തന്നെ അദ്ദേഹം ആ രംഗത്ത് ശ്രദ്ധേയനായി. നിരവധി ടി.വി നെറ്റ് വർക്കുകളുടെ വാർത്താ കവറേജും പ്രോഗ്രാമിംഗ് തന്ത്രങ്ങൾ മെനയുന്നതിലും പ്രധാന പങ്ക് വഹിച്ചു. സി.ന്യൂസ് റിലയൻസ് മീഡിയ, തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ “വെസ്റ്റേൺ മീഡിയ നറേറ്റീവ്സ് ഓൺ ഇന്ത്യ – ഗാന്ധി ടു മോദി” എന്ന പുസ്തകം വിദേശ മാധ്യമങ്ങളുടെ ഇന്ത്യാ വിരുദ്ധ അജണ്ട തുറന്നുകാട്ടുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. ആർ എസ് എസ് പ്രചാർ വിഭാഗിലെ അഖില ഭാരതീയ ടോളി അംഗമാണ്.
Discussion about this post