പൂനെ: എല്ലാ ദുഷ്ടശക്തികളെയും നേരിടാനുള്ള സാംസ്‌കാരികമായ കരുത്ത് ഭാരതത്തിനുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാധാനം തകര്‍ക്കുന്ന ദുഷ്ടശക്തികള്‍ ലോകമെമ്പാടും ഒന്നിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ബംഗ്ലാദേശില്‍ സംഭവിച്ചത്. എന്നാല്‍ ഭാരതത്തിന് ഇത്തരം ശക്തികളെ മെരുക്കാനുള്ള കരുത്തുണ്ട്, അദ്ദേഹം പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസും പൂനെ ശ്രീസദ്ഗുരു സംഘവും ചേര്‍ന്ന് ബാലഗന്ധര്‍വ്വ രംഗമന്ദിറില്‍ സംഘടിപ്പിച്ച വേദസേവക് സമ്മാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ പുറത്തിറങ്ങിയ കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫ് അമേരിക്ക എന്ന പുസ്തകം ആ നാടിന്റെ സാംസ്‌കാരിക അധപ്പതനത്തിന്റെ ചരിത്രമാണ് പറയുന്നത്. നൂറ് വര്‍ഷമായി ഇത് തുടരുന്നു. പോളണ്ടില്‍ ഇതേ അപചയം ആവര്‍ത്തിച്ചു, പിന്നീട് അറബ് രാജ്യങ്ങളിലേക്കും വ്യാപിച്ചു, ഇപ്പോള്‍ ബംഗ്ലാദേശില്‍ ഇത് സംഭവിച്ചു, ലോകത്തിന് മേല്‍ സ്വന്തം പിടി മുറുക്കാന്‍ ശ്രമിക്കുന്നവരും തങ്ങള്‍ മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നവരുമാണ് ഇത്തരം അരാജകത്വ പ്രവണതകള്‍ക്ക് പിന്നില്‍. മറ്റുള്ളവരെല്ലാം തെറ്റാണെന്ന് അവര്‍ പറയുന്നു. സ്വന്തം നേട്ടത്തിനായി വിഭജന പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്നു.
ഇത്തരം പ്രവണതകള്‍ രാജ്യങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കും. ഭാരതം ഈ പ്രവണതകളെ നിര്‍ഭയം നിരീക്ഷിക്കണം. ചരിത്രം പറയുന്നത് ഇത്തരത്തിലുള്ള എല്ലാ മോശം നീക്കങ്ങളും ഇവിടെ അവസാനിക്കുമെന്നാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
സമൂഹത്തിന്റെ മുന്നേറ്റത്തിന് മാതൃകകള്‍ വേണം. നല്ല മാതൃകകളുടെ അഭാവത്തില്‍ വിദ്യാസമ്പന്നരില്‍ അരാജകത്വവും ആദരവില്ലായ്മയും വളരുന്നു, ആദര്‍ശങ്ങള്‍ നമുക്കുണ്ട്, എന്നാല്‍ ഒരു വ്യക്തി മാറണമെങ്കില്‍, അവരെ നയിക്കാന്‍ ആ ആദര്‍ശങ്ങളില്‍ ജീവിക്കുന്നവര്‍ മുന്നില്‍ ഉണ്ടായിരിക്കണം.
വേദങ്ങളെക്കുറിച്ചുള്ള കാലികമായ അറിവ് സാധാരണക്കാരിലേക്ക് എത്തിക്കണം. അവ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്‍ക്കാഴ്ച പകരുന്നു, സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകരാനാകുന്ന ആത്മീയമായ അറിവാണത്. ലോകമെമ്പാടുമുള്ള കുടുംബ വ്യവസ്ഥിതിയെ തകര്‍ക്കുന്ന ശക്തികള്‍ പ്രബലമാണ്. ഭാരതത്തില്‍ പുരാതന കാലം മുതല്‍ അടിയുറച്ച ഈ ജീവിതമൂല്യങ്ങള്‍ ലോകത്തിനാകെ പകരാന്‍ വേദസേവകരായ ആചാര്യന്മാര്‍ മുന്നോട്ടുവരണം. എല്ലാത്തരത്തിലുള്ള വിവേചനവും അവസാനിക്കേണ്ടതാണ്. നമ്മുടെ ഒരു ഗ്രന്ഥത്തിലും തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ല. എന്നിട്ടും അത് നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അത്തരം പിടിവാശികളില്‍ മനംനൊന്ത് ആരെങ്കിലും മറ്റ് വിശ്വാസങ്ങളിലേക്ക് മാറിയാല്‍ ആരാണ് കുറ്റക്കാരന്‍? അനാരോഗ്യകരമായ ഇത്തരം പ്രവണതകള്‍ തുടച്ചുനീക്കണം, അദ്ദേഹം പറഞ്ഞു.
ചമ്പത് റായ്, വിശ്വഹിന്ദു പരിഷത്ത് ഉപാദ്ധ്യക്ഷനും ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ചമ്പത് റായ്, ട്രഷറര്‍ സ്വാമി ഗോവിന്ദദേവ് ഗിരി മഹാരാജ്, പൂനെ ഭാരത് വികാസ് സംഘത്തിലെ ഡോ. ഹനുമന്ത് ഗെയ്ക്വാദ്, സകാല്‍ മീഡിയാ ഗ്രൂപ്പ് ചെയര്‍മാന്‍ അഭിജിത്ത് പവാര്‍, സദ്ഗുരു സംഘ് സ്ഥാപക ചെയര്‍മാന്‍ ഡോ. യശ്വന്ത് കുല്‍ക്കര്‍ണി എന്നിവരും സംസാരിച്ചു.
Discussion about this post