ന്യൂദല്‍ഹി: സായുധ സേനയ്ക്ക് വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, 31 എംക്യു 9ബി പ്രിഡേറ്റര്‍ ഡ്രോണുകള്‍ സ്വന്തമാക്കാന്‍ ഭാരതം അമേരിക്കയുമായി കരാര്‍ ഒപ്പിട്ടു. ഇതിലൂടെ നാവികസേനയ്ക്ക് 15 സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ലഭിക്കും, കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് ‘സ്‌കൈ ഗാര്‍ഡിയന്‍’ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വീതം അനുവദിക്കും. ഇടപാടിന്റെ ആകെ ചെലവ് 3.5 ബില്യണ്‍ ഡോളറില്‍ താഴെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ അറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസില്‍ (ജിഎ-എഎസ്‌ഐ) നിന്നുള്ള ഡ്രോണുകള്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഈ മാസം ആദ്യം സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകരിച്ചു.ജിഎ-എഎസ്‌ഐ വികസിപ്പിച്ച എംക്യു 9 റീപ്പറിന്റെ വകഭേദമാണ് എംക്യു 9ബി പ്രിഡേറ്റര്‍ ഡ്രോണ്‍, 40,000 അടിയിലധികം ഉയരത്തില്‍ ഡ്രോണിന് ഒരേസമയം 40 മണിക്കൂര്‍ പറക്കാന്‍ കഴിയും. ഇതിന് 2,155 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. സ്ട്രൈക്ക് മിസൈലുകള്‍ സജ്ജീകരിച്ചിട്ടുള്ള ഈ ഡ്രോണുകള്‍ ഓട്ടോമാറ്റിക് ടേക്ക് ഓഫുകള്‍ക്കും ലാന്‍ഡിങ്ങുകള്‍ക്കും പ്രാപ്തമാണ്.
Discussion about this post