ഹൈദരാബാദ്: സ്വാമി വിവേകാനന്ദന്റെയും ഡോ. ബി.ആര്‍. അംബേഡ്കറിന്റെയും ചിത്രങ്ങളുള്‍പ്പെടുന്ന പോസ്റ്ററുകള്‍ മൂത്രപ്പുരകളില്‍ പതിച്ച് എസ്എഫ്‌ഐ അവഹേളനം. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ(എച്ച്സിയു) എസ്എഫ്‌ഐക്കാരാണ് നീചമായ നടപടിക്ക് പിന്നില്‍. ഒക്‌ടോബര്‍ 13നാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ മൂത്രപ്പുരയില്‍ ഇവര്‍ പോസ്റ്റര്‍ പതിച്ചത്.
എസ്എഫ്‌ഐയുടെ ധിക്കാരപരമായ നടപടിക്കെതിരെ സര്‍വകലാശാലയില്‍ എബിവിപി ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധത്തിലാണ്. ക്രിയാത്മക സംവാദങ്ങള്‍ക്ക് പകരം എസ്എഫ്‌ഐ സ്വന്തം വൈകൃതങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണെന്ന് എബിവിപി ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ സഖ്യകക്ഷിയായ അംബേഡ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും(എഎസ്എ) സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാലാ ഡീന്‍ അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സര്‍വകലാശാല ഇത് കൈകാര്യം ചെയ്യുന്നത്. ഇത്തരം അനാദരവുകള്‍ വെച്ചുപൊറുപ്പിക്കില്ല. കടുത്ത നടപടികള്‍ സ്വീകരിക്കും, ഡീന്‍ കത്തില്‍ പറഞ്ഞു.
Discussion about this post