ന്യൂഡൽഹി: വയോജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം. 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ചൊവ്വാഴ്ച തുടക്കം കുറിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെയാണ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുക.
എന്താണ് ആയുഷ്മാൻ ഭാരത് പദ്ധതി?
70 കഴിഞ്ഞ ആർക്കും അംഗങ്ങളാവാം. 4.5 കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിർന്ന പൗരർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. നിലവിൽ മറ്റ് ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്നപൗരർക്കും അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. ആധാർകാർഡ് പ്രകാരം 70 വയസ്സ് കണക്കാക്കുന്നത്.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസി, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം എന്നിവയുള്ള 70 വയസ്സ് കഴിഞ്ഞവർക്കും പദ്ധതിക്കുകീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?
അപേക്ഷ PMJAY വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ സമർപ്പിക്കാം. അല്ലെങ്കിൽ കോമൺ സർവീസ് സെന്റെർ സെന്റെർ വഴിയോ അക്ഷയ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.
1. ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം
2. അടുത്തുള്ള കോമൺ സർവീസ് സെന്റെർ, അക്ഷയ വഴി അപേക്ഷ നൽകാം
3. https://beneficiary.nha.gov.in സൈറ്റിൽ കയറി അപേക്ഷ നൽകാം
2024 സെപ്തംബർ 1 പ്രകാരം 12,696 സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ആകെ 29,648 ആശുപത്രികൾ പദ്ധതിക്ക് കീഴിലുള്ളത്. ഡൽഹി, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ പദ്ധതി നിലവിൽ നടപ്പാക്കുന്നുണ്ട്.
Discussion about this post