ഇന്‍ഡോര്‍(മധ്യപ്രദേശ്): മാള്‍വ മഹാറാണി ലോകമാതാ അഹല്യബായ് ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി എബിവിപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാനവന്ദന്‍ യാത്ര നാളെ തുടങ്ങും. മഹാറാണി അഹല്യബായിയുടെ ഭരണകേന്ദ്രങ്ങളിലൊന്നായിരുന്ന മധ്യപ്രദേശിലെ മഹേശ്വറില്‍ തുടങ്ങുന്ന യാത്ര 1300 കിലോമീറ്റര്‍ സഞ്ചരിച്ച് 21ന് ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരില്‍ സമാപിക്കും. 22 മുതല്‍ 24 വരെ ഗോരഖ്പൂരിലാണ് എബിവിപി ദേശീയ സമ്മേളനം.
സ്ത്രീശാക്തീകരണത്തിനും സ്വാഭിമാനഭരണത്തിനും സാംസ്‌കാരിക അവബോധത്തിന്റെ പുനരുജ്ജീവനത്തിനും വേണ്ടിയുള്ള അഹല്യബായ് ഹോള്‍ക്കറുടെ പരിശ്രമങ്ങള്‍ യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് രഥയാത്ര സംയോജകയും എബിവിപി മാള്‍വ പ്രാന്ത കാര്യദര്‍ശിയുമായ രാധിക സികര്‍വര്‍ അറിയിച്ചു. ഇന്‍ഡോര്‍, ഉജ്ജയിന്‍, ഭോപാല്‍, വിദിഷ, രേവ, പ്രയാഗ്രാജ്, അയോദ്ധ്യ എന്നിവിടങ്ങളില്‍ യാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥി സമ്മേളനങ്ങളുണ്ടാകും. മഹേശ്വറിലെ രാജധാനിയുടെ രൂപത്തിലാണ് മാനവന്ദനയാത്രയുടെ രഥം തയാറാക്കിയിരിക്കുന്നത്. അഹല്യഭായ് ഹോള്‍ക്കറുടെ പ്രതിമ രഥത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post