ന്യൂഡൽഹി : ഭാരതത്തിൽ നിന്ന് പല കാലങ്ങളിലായി നഷ്ടപ്പെട്ട് പോയ പാരമ്പര്യ സ്വത്തുക്കൾ മടങ്ങി വരുന്നു. ഭാരതത്തിൻ്റെ 1440 പുരാവസ്തുക്കളാണ് ഭാരത പ്രതിനിധിയുടെ കൈയിൽ യുഎസ് മടക്കി ഏൽപ്പിച്ചത്. ഈ പുരാതന വസ്തുക്കൾക്ക് മൂല്യം 84 കോടിയിലധികം വരും. ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകത്തിന് മുതൽകൂട്ടാണിത്.
ഇവ ഉടൻ ഭാരതത്തിലെത്തിക്കും . ഈ പുരാവസ്തുക്കൾ സാംസ്കാരിക സ്വത്താണെന്ന് അമേരിക്കയിലെ മാൻഹട്ടൻ ആസ്ഥാനമായുള്ള ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ജൂനിയർ പറഞ്ഞു. ഇത് ഭാരത കോൺസുലേറ്റ് ജനറലിലെ മുതിർന്ന ഉദ്യോഗസ്ഥൻ മനീഷ് കുൽഹാരിക്ക് ആർട്ട് ആൻഡ് ആൻ്റിക്വിറ്റീസ് ഗ്രൂപ്പിന്റെ സൂപ്പർവൈസർ അലക്സാന്ദ്ര ഡീആംസിന്റെ സാന്നിധ്യത്തിലാണ് കൈമാറിയത്.
നിരവധി ക്രിമിനൽ കടത്ത് സംഘങ്ങളിൽ നിന്ന് കണ്ടെടുത്ത ഈ പുരാവസ്തുക്കൾ വിലപ്പെട്ടതാണ്. കുപ്രസിദ്ധ പുരാവസ്തു കള്ളക്കടത്തുകാരായ സുഭാഷ് കപൂർ, നാൻസി വീനർ എന്നിവർക്കും ഈ കള്ളക്കടത്തിൽ പങ്കുണ്ട്. ഇതിൽ 600 ഓളം പുരാവസ്തുക്കൾ 2024 ന്റെ തുടക്കത്തിൽ പിടിച്ചെടുത്തവയാണെന്ന് ബ്രാഗ് പറഞ്ഞു.
Discussion about this post