ഗോരഖ്പൂർ(ഉത്തർപ്രദേശ്): എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് തുടക്കമായി. ദീനദയാൽ ഉപാദ്ധ്യായ സർവ്വകലാശാല കാമ്പസിൽ പ്രത്യേകം സജ്ജീകരിച്ച ലോകമാതാ അഹല്ല്യാബായ് ഹോൾക്കർ നഗറിലാണ് സമ്മേളനം. ഈ വർഷം 55,12,470 അംഗങ്ങളെ ചേർത്തു കൊണ്ട് സ്വന്തം റെക്കോർഡ് മറികടന്നു ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായ എബിവിപിയെന്ന് ദേശീയ ജനറൽ സെക്രട്ടറി യാജ്ഞവൽക്യ ശുക്ല. ദേശീയസമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ വിദ്യാർത്ഥിപരിഷത്തിൻ്റെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥി പരിഷത്തിൻ്റെ തുടർച്ചയായ പ്രവർത്തനം രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയെന്ന് എബിവിപിയുടെ സ്ഥാനമൊഴിയുന്ന ദേശീയ ജനറൽ സെക്രട്ടറി യാജ്ഞവൽക്യ ശുക്ല പറഞ്ഞു. വിദ്യാർത്ഥികളുടെ വിശ്വാസം നേടിയെടുത്തു, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ നമ്മൾ എന്നും പ്രധാനമായി ഉന്നയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും സ്ത്രീ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിന് എബിവിപി പ്രതിജ്ഞാബദ്ധമാണ്. അക്കാദമിക് രംഗത്ത് സ്ത്രീകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ ശ്രമങ്ങൾ പ്രാധാന്യമർഹിക്കുന്നു.
ഇന്നലെ എബിവിപി ദേശീയ കൺവെൻഷനിൽ മഹന്ദ് അവൈദ്യനാഥിന്റെ സ്മരണാർത്ഥം തയ്യാറാക്കിയ പ്രദർശനം വിശ്വഹിന്ദു പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റും, ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായും ദീൻ ദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പൂനം ടണ്ടനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചിരുന്നു.
Discussion about this post