ന്യൂഡൽഹി : ഭീകരാക്രമണത്തിൽ പകച്ചു നിൽക്കുന്ന പഴയ ഭാരതമല്ല ഇതെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അടിച്ചാൽ തിരിച്ചടിക്കുന്ന , ശത്രുവിന്റെ പരാജയം കാണാതെ മടങ്ങാത്ത ഇന്ത്യയാണിതെന്നും ജയശങ്കർ പറഞ്ഞു. എൻഡി ടിവിയിൽ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് 2024 നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ കോൺഗ്രസ് സർക്കാർ മറുപടി നൽകിയില്ല. ഭീകരാക്രമണത്തിൽ പകച്ചു നിന്നു. എന്നാൽ ഇന്ന് 2016 സെപ്റ്റംബറിൽ നടന്ന സർജിക്കൽ സ്ട്രൈക്കിൽ ഭാരതമ സ്പെഷ്യൽ ഫോഴ്സ് നിരവധി ഭീകരവാദ ലോഞ്ച് പാഡുകൾ തകർത്തു.
2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ ഭീകരർ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് പാകിസ്താനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടന്നത് . ഉറിയിൽ സൈനിക താവളത്തിൽ നടത്തിയ ആക്രമണത്തിനു പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകളിൽ ഭാരതം പ്രത്യേക സേനയെ വിന്യസിച്ച് സർജിക്കൽ സ്ട്രൈക്ക് നടത്തി മറുപടി നൽകി. അതുകൊണ്ട് തന്നെ ഇത് പുതിയ ഭാതമാണെന്ന് മറക്കരുതെന്നും ജയശങ്കർ പറഞ്ഞു.
Discussion about this post