പ്രയാഗ്രാജ്: കോടാനുകോടി ജനങ്ങള്‍ സംഗമിക്കുന്ന മഹാകുംഭമേളയുടെ ക്രമീകരണങ്ങള്‍ അതിശയിപ്പിക്കുന്നതാണ് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ശുചിത്വത്തിന്റെ മേളയാണിത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ മഹത്തരമായ കാര്യമാണ് ചെയ്തത്, ടികായത്ത് പറഞ്ഞു. കുംഭമേളയില്‍ സ്‌നാനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടികായത്ത്.
സുരക്ഷയും ശുചിത്വവും മാതൃകാപരമാണ്. കുംഭമേളയ്‌ക്കെതിരായ അഖിലേഷ് യാദവിന്റെ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ല. രാഷ്രീയം മാറ്റിനിര്‍ത്തി അദ്ദേഹവും ഇതിന്റെ ഭാഗമാകണം. ത്രിവേണിയില്‍ സ്‌നാനം ചെയ്യണം. കുഭമേളയില്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വരാം. ട്രെയിനും ബസും ടോളും സൗജന്യമാണ്. ഇവിടെ സ്‌നാനം ചെയ്യുന്നവര്‍ ലഹരി ഉപേക്ഷിച്ച് പോകണമെന്നും ടികായത്ത് പറഞ്ഞു.
Discussion about this post