ഗുവാഹട്ടി: ഹിന്ദു ജീവിതശൈലി ലോകത്തിൻ്റെയാകെ നന്മയാണ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി. വിശ്വ മംഗളം സാധ്യമാവണമെങ്കിൽ എല്ലാവരുടെയും ഉള്ളിൽ ഹിന്ദു ജീവിത രീതി പ്രബലമാകണം, രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ പ്രതിനിധി മണ്ഡൽ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശാന്തക്ക.

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിനുള്ള മന്ത്രമാണ് പഞ്ച പരിവർത്തനം. തനിമയെക്കുറിച്ചുള്ള അവബോധം, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സമാജിക സമരസത, പ്രകൃതി സംരക്ഷണം, പൗരധർമ്മം എന്നീ അഞ്ച് കാര്യങ്ങൾ എല്ലാവരും ജീവിതത്തിൽ ആചരിക്കണം, ശാന്തക്ക പറഞ്ഞു.
ഗുവാഹട്ടി ഐ ഐ ടി പരിസരത്ത് ചേർന്ന രണ്ട് ദിവസത്തെ ബൈഠക്കിൽ 34 പ്രാന്തങ്ങളിൽ ‘ നിന്നായി 108 പ്രതിനിധികൾ പകെടുത്തു. സന്ത് നാമദേവിൻ്റെ 675 മത് സ്മൃതി വർഷം, റാണി ദുർഗാവതിയുടെ 501 – ാമത് ജയന്തി, സർദാർ വല്ലഭഭായ് പട്ടേലിൻ്റെ 150-ാമത് ജയന്തി എന്നിവ ഈ വർഷം കൊണ്ടാടും.
Discussion about this post