വഡോദര (ഗുജറാത്ത് ): ഭാരതീയ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് സംഘ് (BLIAS) ആറാമത് ത്രൈവാർഷിക സമ്മേളനം ഗുജറാത്തിലെ വഡോദരയിൽ നടന്നു.
ബി എം എസ് ഗുജറാത്ത് സംസ്ഥാന പ്രസിഡൻ്റ് മജ്മൂദാർ യോഗം ഉദ്ഘാടനം ചെയ്തു, ബിഎംഎസ് ഇൻഷൂറൻസ് സെക്ടർ സഹപ്രഭാരി സോമേഷ് ബിശ്വാസ്, ജഗദീഷ് oക്കർ, എം ശെൽവകുമാർ, ജെ. വിനോദ് കുമാർ, എം ഉല്ലാസ് തുടങ്ങിയ കാര്യകർത്താക്കൾ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
എൽ ഐ സി ഏജൻ്റ് സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പ്രമേയങ്ങളിലൂടെ , കേന്ദ്രസർക്കാരിനേയും എൽ ഐ സി മാനേജ്മെൻ്റിനേയും ബോധ്യപെടുത്തുവാനും പരിഹാരങ്ങൾ തേടുവാനുമുള്ള ശ്രമങ്ങൾ സമ്മേളനത്തിൽ തയാറാക്കി. സംഘ് ദേശീയ പ്രസിഡൻ്റായി എം ശെൽവകുമാർ( സേലം, തമിഴ്നാട്), ജനറൽ സെക്രട്ടറിയായി ജെ.വിനോദ് കുമാർ (എറണാകുളം – കേരളം), ട്രഷറർ ആയി ബി. ജഗദീഷ് കുമാർ (ഹൈദരാബാദ് – തെലങ്കാന) തുടങ്ങിയവരെ സമ്മേളനത്തിൽ നിശ്ചയിച്ചു.
Discussion about this post