നാഗര്‍കോവില്‍: രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് മഹത്തരമാണെന്നും സ്ത്രീയും പുരുഷനും തുല്യ ഭാവത്തോടെ ലോക നന്മയ്‌ക്കായി പ്രവര്‍ത്തിക്കണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നാഗര്‍കോവിലില്‍ നടന്ന കര്‍മയോഗിനി സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഭാരതത്തില്‍ ഈശ്വരസ്ഥാനത്താണ് മാതാവ്. മാതാ, പിതാ, ഗുരു ദൈവം എന്നാണ് പറയുന്നത്. നിഷ്‌ക്കളങ്കമായ പ്രേമവും വാത്സല്യവുമാണ് അമ്മ കുട്ടികള്‍ക്ക് നല്‌കേണ്ടത്. അത് പുതുതലമുറയ്‌ക്ക് നല്കുന്ന ആത്മവിശ്വാസം ഏറെയാകും. സ്ത്രീ ശക്തി ഉണര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. അത് സ്ത്രീകളിലെ ആത്മവിശ്വാസം വളര്‍ത്തും. അപ്പോഴാണ് സ്ത്രീകള്‍ കര്‍മയോഗി സ്ഥാനത്തേക്ക് ഉയരുക. സ്ത്രീകള്‍ സമര്‍പ്പണ ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ അത് സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും അമൃതാനന്ദമയി ദേവി പറഞ്ഞു.
Discussion about this post