കന്യാകുമാരി: വിവേകാനന്ദ സ്മാരകം ഭാരതത്തോടുള്ള ഓരോ പൗരന്റെയും കര്‍ത്തവ്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കന്യാകുമാരി വിവേകാനന്ദപ്പാറയിലെത്തിയതിന് ശേഷം സന്ദര്‍ശക രജിസ്റ്ററില്‍ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.
കന്യാകുമാരിയില്‍ മൂന്ന് മഹാസമുദ്രങ്ങളുടെ സംഗമസ്ഥാനത്തുള്ള പവിത്രമായ ഈ ശ്രീപാദ ശിലയില്‍ വിവേകാനന്ദ സ്മാരകത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍, ഭാരതത്തിന്റെ ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും ഉജ്ജ്വല ചിത്രങ്ങളാണ് മനസിലേക്ക് തിരതള്ളി വരുന്നത്. നവീന ഭാരതത്തിന്റെ പുനരുജ്ജീവനത്തിന് പ്രചോദനമേകിയ ഏറ്റവും കരുത്തുറ്റ സ്രോതസാണ് വീരയോഗി സ്വാമി വിവേകാനന്ദന്‍. അദ്ദേഹം വിഭാവനം ചെയ്ത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കുക എന്നതാണ് ഈ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ കരണീയം.
ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ ഈ പുണ്യസ്ഥലം സന്ദര്‍ശിക്കുന്നു, അതുവഴി ഭാരതത്തോടുള്ള അവരുടെ കര്‍ത്തവ്യബോധം ഉണര്‍ത്തുന്നു. ആദരണീയനായ ഏകനാഥ്ജിയുടെ ദര്‍ശനമായിരുന്നു ഇത്, അതാണ് ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്, സര്‍കാര്യവാഹ് കുറിച്ചു.













Discussion about this post