ഡെറാഡൂണ്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കൃത പഠനശാലയും ബദ്രിനാഥ് ക്ഷേത്രത്തിന്റെ ചുമതലയുള്ള ദിമ്രി ബ്രാഹ്മണരുടെ ആസ്ഥാനവുമായ ഉത്തരാഖണ്ഡിലെ ദിമര്‍ ഗ്രാമം ഭാഷാപരമായ പുനരുജ്ജീവനത്തിനൊരുങ്ങുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ സംസ്‌കൃതത്തെ സംസാരഭാഷയാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാന സംസ്‌കൃത അക്കാദമി ഏപ്രിലില്‍ പരിശീലകരെ വിന്യസിക്കും.
ഉത്തരാഖണ്ഡിലെ തിരഞ്ഞെടുത്ത 13 ആദര്‍ശ സംസ്‌കൃത ഗ്രാമങ്ങളില്‍ ഒന്നാണ് ദിമര്‍. 1910 മുതല്‍ ഇവിടെ സംസ്‌കൃത പഠനശാലയുണ്ട്. എന്നാല്‍ മതപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങള്‍ക്കുമാത്രമേ സംസ്‌കൃതത്തെ ഉപയോഗിക്കുന്നുണ്ടായിരുന്നുള്ളു.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന 22 ഭാഷകളിലൊന്നാണ് സംസ്‌കൃതം. 2010ല്‍ ഭാരതത്തില്‍ ആദ്യമായി, ഉത്തരാഖണ്ഡ് സംസ്‌കൃതത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. പിന്നാലെ 2019ല്‍ ഹിമാചല്‍ പ്രദേശും. സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടാനുമായി ഉത്തരാഖണ്ഡിലെ 13 ജില്ലകളില്‍ നിന്നും ഓരോ ഗ്രാമത്തെ ആദര്‍ശ സംസ്‌കൃത ഗ്രാമമായി പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post