നാഗ്പൂർ: ശുദ്ധ സാത്വിക സ്നേഹത്തിൽ അധിഷ്ഠിതമായ സംഘാദർശമാണ് മാധവ് നേത്രാലയയുടെ പ്രേരണയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. ഡോ. മോഹൻ ഭാഗവത് പറഞ്ഞു, സംഘ സ്ഥാപകനും ആദ്യ സർസംഘചാലകുമായ ഡോ. ഹെഡ്‌ഗേവാർ ജനിച്ചത് ഹിന്ദു പുതുവത്സരമായ ചൈത്ര ശുക്ല വർഷ പ്രതിപദ ദിനത്തിലാണ്. ആ ദിവസം ഒരു ഞായറാഴ്ചയായിരുന്നു. ഇന്ന്, അത്തരമൊരു ശുഭകരമായ യാദൃച്ഛികത സംഭവിച്ചിരിക്കുന്നു, ഇന്ന് ഞായറാഴ്ചയാണ്, ഇത് വർഷത്തിലെ ആദ്യ ദിവസമാണ്, ഇത് ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ്, ഇന്ന് ചൈത്ര നവരാത്രി ആരംഭിക്കുന്നു, ഇന്ന്, മാധവ് നേത്രാലയയുടെ പ്രധാന കേന്ദ്രത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നു. ഇത് വളരെ ശുഭകരമായ ഒത്തു ചേരലാണ്. ശുഭകരമായ ഫലങ്ങൾ ലഭിക്കാൻ ഒരാൾ തപസ്സ് ചെയ്യണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മാധവ് നേത്രാലയ അതിന്റെ നേത്ര പരിചരണ സേവനങ്ങളിലൂടെ സമൂഹത്തിൽ വെളിച്ചം പരത്തുകയാണ്, ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ഈ പദ്ധതിയിൽ ഉൾപ്പെട്ട സ്വയംസേവകർ ഇതിനായി സ്വയം സമർപ്പിച്ചു. പുണ്യം തപസ്സിലൂടെയാണ് ലഭിക്കുന്നത്, പുണ്യത്തിലൂടെയാണ് പ്രതിഫലം ലഭിക്കുന്നത്. എന്നാൽ ആ ഫലം സ്വന്തമാക്കാതെ, ജന ക്ഷേമത്തിനായി ഉപയോഗിക്കുന്നതിലൂടെ, തപസ്സ് തുടരും. ശുദ്ധ സാത്വിക സ്നേഹമാണ് അടിസ്ഥാനം. ഈ സമൂഹം എന്റേതാണ്, ഈ സമൂഹത്തിലെ ആളുകൾ എന്റേതാണ്, സംഘശാഖകൾ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട് ഇതാണെന്ന് സർസംഘചാലക് പറഞ്ഞു.
ഇന്ന് രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം സേവന പദ്ധതികൾ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്നു. എല്ലാ പ്രയാസങ്ങളും സഹിച്ച് നിസ്വാർത്ഥമായി സമൂഹത്തെ സേവിക്കുക എന്നതാണ് സംഘത്തിന്റെ പ്രചോദനം. സ്വയംസേവകർക്ക്എല്ലാ ദിവസവും ഒരു മണിക്കൂർ ശാഖയിൽ നിന്ന് ഊർജ്ജം ലഭിക്കുകയും ആ ഊർജ്ജം സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.
Discussion about this post