പട്ന : ബിഹാറിലെ പട്ന സർവ്വകലാശാല സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥി മൈഥിലി മൃണാളിനിക്ക് ഉജ്ജ്വല വിജയം. സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ വിദ്യാർത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുന്നത്.
സർവ്വകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിയുടെ പ്രവർത്തനങ്ങളിലും ആശയങ്ങളിലും ആകൃഷ്ടരായി തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൃണാളിനി പറഞ്ഞു.
ഒരു വനിതാ വിദ്യാർത്ഥിനിയായ തനിക്ക് മത്സരിക്കാൻ അവസരം നൽകി തന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് തന്റെ സംഘടനയായ എബിവിപിയാണ് എന്നും വിജയത്തിന്റെ ഖ്യാതി സംഘടനയ്‌ക്കും സഹപ്രവർത്തകർക്കും സമർപ്പിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post