ന്യൂദല്‍ഹി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വയനാട് സ്വദേശി എം. ജൊവാന ജുവല്‍ കേന്ദ്രയുവജനകാര്യകായിക വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2022-23 വര്‍ഷത്തെ പുരസ്‌കാരത്തിനാണ് ജോനാ ജൂവലിനെ തെരഞ്ഞെടുത്തത്. സ്‌മൈല്‍ ഡേ പദ്ധതിയുടെ ഭാഗമായി വനവാസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ആരോഗ്യപ്രശ്‌നങ്ങളും ആര്‍ത്തവശുചിത്വവും സംബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ജൊവാന ജുവലിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മെഡലും സര്‍ട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. 2021- 22 വര്‍ഷത്തില്‍ 11 പേരും 2022-23ല്‍ ജൊവാന ജുവല്‍ അടക്കം 12 പേരും ഒരു സംഘടനയുമാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post