മുംബൈ: ഐക്യവും സമരസതയും നിറഞ്ഞ സമാജത്തിലൂടെ രാഷ്‌ട്രോത്ഥാനം സാധ്യമാവുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വഡാല ഉദ്യോഗ് ഭവനില്‍ വിവേക് വാരികയുടെ രാഷ്ട്രോത്ഥാന്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേക് വാരിക സമൂഹത്തെ ഉണര്‍ത്തുക എന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ രാജ്യം ലോകത്തെ നയിക്കും എന്നത് ഇന്നൊരു സ്വപ്നമല്ല. അത്തരത്തിലൊരു ഭാരതത്തെ സൃഷ്ടിക്കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്. 75 വര്‍ഷമായി അഖണ്ഡ ദേശീയ താല്‍പ്പര്യവും സാമൂഹിക അവബോധവും പ്രചരിപ്പിക്കുന്ന നിരന്തരമായ പ്രവര്‍ത്തനമാണ് വിവേക് ചെയ്യുന്നതെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
സംഘം വെറുമൊരു സംഘടനയല്ല, ഉണര്‍വിന്റെ മുന്നേറ്റമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുകയും ശാശ്വത മൂല്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ഈ ജീവിത ദര്‍ശനമാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്. ഭിന്നതകളില്ലാത്ത, എല്ലാവരും ഒത്തുചേര്‍ന്ന സമാജ സൃഷ്ടി എന്ന ദിശയില്‍ അത് തുടരുകയും ചെയ്യും, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ലക്ഷ്മികാന്ത് ഖാബിയ, ഉമേഷ് ഭുജ്ബല്‍, രമേശ് പതംഗേ, രവീന്ദ്ര ഗോയല്‍ എന്നിവര്‍ സംസാരിച്ചു.

Discussion about this post