ന്യദല്‍ഹി: യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കാന്‍ പ്രയത്‌നിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ട്. ഐക്യം കൂടിച്ചേരുമ്പോള്‍ അറിവ് അര്‍ത്ഥവത്താകും. ധാര്‍മ്മികത പുലരണമെങ്കിലും ഐക്യം ആവശ്യമാണ്. ധാര്‍മ്മികതയില്ലാത്ത അറിവ് അധികാര പ്രകടനത്തിലേക്ക് വഴിതെളിക്കും. വസുധൈവ കുടുംബകം എന്ന ആദര്‍ശത്തില്‍ വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിയണം, സര്‍സംഘചാലക് പറഞ്ഞു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സീല്‍ (സ്റ്റുഡന്റ്‌സ് എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍സ്റ്റേറ്റ് ലിവിങ്) പദ്ധതിയുടെ കേന്ദ്ര കാര്യാലയം യശ്വന്ത്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജ്ഞാനം, ശീലം, ഏകത എന്നീ മുദ്രാവാക്യങ്ങളുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതാകണം കാര്യാലയത്തിന്റെ അന്തസെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് ആത്മാവും ബുദ്ധിയും പോലെ ശരീരവും ആവശ്യമാണ്; അധികം ആഡംബരവും പ്രകടനവും ആവശ്യമില്ല; മധ്യമാര്‍ഗ്ഗം സ്വീകരിക്കണം. ഇന്ന് നമ്മുടെ രാജ്യത്തും ലോകത്തും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകം രണ്ട് പാതകളും കണ്ടു, ഇപ്പോള്‍ ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി തുടങ്ങിയവരും സംസാരിച്ചു. സീല്‍ ട്രസ്റ്റ്’ പ്രസിഡന്റ് അതുല്‍ കുല്‍ക്കര്‍ണി, അഖില ഭാരതീയ ഛാത്ര പ്രമുഖ് ഡോ. മനു ശര്‍മ്മ കടാരിയ, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് തപന്‍ ബിഹാരി, സെക്രട്ടറി സാര്‍ത്ഥക് ശര്‍മ്മ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ കേന്ദ്രമന്ത്രി ഡോ. മുരളി മനോഹര്‍ ജോഷി, ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, മുകുന്ദ. സി.ആര്‍, അരുണ്‍ കുമാര്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജഗത് പ്രകാശ് നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍, പിയൂഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവ്യ, ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത എന്നിവരും പങ്കെടുത്തു.
Discussion about this post