ന്യൂദൽഹി: പാക്കിസ്ഥാന്റെ പിടിയിലായിരുന്ന ബി എസ് എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു. ഇന്ന് രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജെസിപി വഴി ഷായെ ഇന്ത്യയ്‌ക്ക് കൈമാറി. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലൂടെ കർഷകരെ അകമ്പടി സേവിക്കുന്നതിനിടെ അബദ്ധത്തിൽ അന്താരാഷ്‌ട്ര അതിർത്തി കടന്നതിന് ഏപ്രിൽ 23നാണ് ഷായെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാക്കിസ്ഥാൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി കടന്നെത്തുന്ന ബിഎസ്എഫ് ജവാന്മാരെ തിരിച്ചയക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സുസ്ഥാപിതമായ ഒരു നടപടിക്രമമുണ്ട്. എന്നാലിത് പാലിക്കാൻ പാക്കിസ്ഥാൻ തയാറായിരുന്നില്ല. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിൽ അംഗമായ ഷാ, സീറോ ലൈനിനടുത്തുള്ള ഇന്ത്യൻ കർഷകരെ സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ‘കിസാൻ ഗാർഡ്’ എന്ന യൂണിറ്റിന്റെ ഭാഗമായിരുന്നു.
പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പൂര്‍ണം കുമാര്‍.
Discussion about this post