നാഗ്പൂർ: അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിൻ്റെ യശസുയർത്തിയ ജ്യോതിശാസ്ത്രജ്ഞനെയാണ് ഡോ. ജയന്ത് നർലികറിൻ്റെ വിയോഗത്തോടെ രാഷ്ട്രത്തിന് നഷ്ടമായതെന്ന് ആർഎസ്എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. പദ്മവിഭൂഷൺ ഡോ. ജയന്ത് നർലികറുടെ വിടവാങ്ങൽ ദുഃഖകരമാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന് സദ്ഗതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ഭാരതത്തിൽ മടങ്ങിയെത്തിയ അദ്ദേഹം ഗവേഷണങ്ങളിലൂടെ ആർജിച്ച അറിവും കണ്ടെത്തലും മറാഠി ഭാഷയിൽ രചിക്കുക വഴി കൂടുതൽ ജനകീയമാക്കിയെന്ന് അനുസ്മരണ സന്ദേശത്തിൽ സുനിൽ ആംബേക്കർ പറഞ്ഞു.
Discussion about this post