നാഗ്പൂർ: നാഗ്പൂർ മഹാനഗർ ഘോഷ് വിഭാഗ് കാര്യാലയം ആർഎസ്‌എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജൻ ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വാദ്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇവയിൽ സൂപ്രാനോ, ട്രെംബോൾ, ഷെഹനായ്, പിക്കോളോ, കോൾ ട്രമ്പറ്റ്, ക്ലാർനെറ്റ് എന്നിവയും കൂടാതെ വംശി, വേണു, നാഗാംഗ്, സ്വരദ്, തൂര്യ, ശംഖ്, ആനക്, പണവ മറ്റ് താളവാദ്യങ്ങൾ, ഘോഷ് ദണ്ഡ് എന്നിവയും മറ്റ് പ്രധാനപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്നു.
വാദ്യങ്ങൾ സൂക്ഷിക്കാൻ ആധുനിക സംവിധാനങ്ങൾ, മഹാനഗർ ഘോഷിന്റെ വിവിധ പരിപാടികളുടെ വിവരങ്ങൾ, വാദന കേന്ദ്രം, വിവിധ വാദ്യങ്ങളുടെ സ്വരലിപി, പ്രധാനപ്പെട്ട രേഖകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ സംഘ കാര്യാലയ പ്രമുഖ് അജയ് ജലതാരെ, മഹാനഗർ സംഘചാലക് രാജേഷ് ലോയ തുടങ്ങിയവർ പങ്കെടുത്തു.



Discussion about this post