സൂററ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാന അപകടം നടന്നയിടം സന്ദർശിച്ചു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേരിൽ കണ്ട് കാര്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
അതേ സമയം അഹമ്മദാബാദിൽ വിമാനാപകടത്തിൽ ഇതുവരെ 297 പേർ മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേർ മരിച്ചു. അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരിൽ 229 പേർ യാത്രക്കാരും 12 പേർ വിമാനത്തിലെ ജീവനക്കാരുമാണ്. ഇതിനുപുറമെ വിമാനം തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്ന 56 പേർക്കും ജീവൻ നഷ്ടപ്പെട്ടു.
അതേസമയം വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണവും കേന്ദ്രം ഊർജിതമാക്കി. അന്വേഷണത്തിനായി സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post