VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

VSK Desk by VSK Desk
20 June, 2025
in ഭാരതം
ShareTweetSendTelegram

ന്യൂദൽഹി: 1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ സ്മരണയ്‌ക്കായി ജൂൺ 25 “സംവിധാൻ ഹത്യ ദിവസ്” (ഭരണഘടനാ ഹത്യ ദിവസ്) ആയി ആചരിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായും അടിയന്തരാവസ്ഥയെ എതിർത്തവരെ ആദരിക്കാനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം.

അടിയന്തരാവസ്ഥയെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിലുണ്ടാകുന്ന അതിന്റെ സ്വാധീനത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഈ ആചരണത്തിൽ ഉൾപ്പെടും. 2024 ജൂലൈയിൽ പ്രഖ്യാപിച്ച ഈ തീരുമാനം, അടിയന്തരാവസ്ഥയുടെ സംഭവങ്ങളും അത് സൃഷ്ടിച്ച കഷ്ടപ്പാടുകളും ഓർമ്മിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രാധാന്യം എടുത്തുകാണിക്കാൻ ലക്ഷ്യമിടുന്നു.

ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണം നടത്താനാണ് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ ധാർമ്മികതയെയും കുറിച്ചുള്ള പ്രതിഫലനം വളർത്തിയെടുക്കേണ്ടതായിരിക്കണം പരിപാടികളെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ദീപശിഖ മാർച്ചുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ബഹുജന സമ്പർക്ക പരിപാടികൾ എന്നിവ നടത്തണം.

പരിപാടികൾ 2025 ജൂൺ 25 മുതൽ 2026 ജൂൺ 25 വരെ നീണ്ടുനിൽക്കും. ജൂൺ 25 ന് ദൽഹിയിൽ നിന്ന് ‘ജനാധിപത്യത്തിന്റെ ആത്മാവിനെ’ പ്രതീകപ്പെടുത്തുന്ന ആറ് ദീപശിഖകൾ ഉൾക്കൊള്ളുന്ന യാത്രയായിരിക്കും പ്രധാന സവിശേഷത. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തോടെ 2026 മാർച്ച് 21 ന് കർതവ്യ പാതയിൽ ദീപശിഖ ഘോഷയാത്ര അവസാനിക്കും.

പരിപാടികൾ കേന്ദ്രവുമായി ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശസ്നേഹ അന്തരീക്ഷം വളർത്തുന്നതിനായി പരിപാടികളുടെ വേദികളിൽ ദേശഭക്തി ഗാനങ്ങൾ, ഹ്രസ്വചിത്രങ്ങൾ, തെരുവ് നാടകങ്ങൾ എന്നിവ തുടർച്ചയായി അവതരിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തരാവസ്ഥ നേരിട്ട് ബാധിച്ച വ്യക്തികളെ ആദരിയ്‌ക്കും.

മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്കൂളുകൾ തുടങ്ങിയ തിരക്കേറിയ 50 സ്ഥലങ്ങളിൽ പ്രദർശനങ്ങൾ നടത്താൻ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ‘സംവിധാൻ ഹത്യ ദിവസ്’ എന്ന വിഷയത്തിൽ ഒരു ഹ്രസ്വചിത്രം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർമ്മിച്ച് ജൂൺ 22 ന് ശേഷം ഓൺലൈനിൽ ലഭ്യമാക്കും. 1975 ലെ അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമെന്നും പൊതുജന അവബോധവും ആത്മപരിശോധനയും ആവശ്യമാണെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.

ShareTweetSendShareShare

Latest from this Category

കശ്മീരിലെ മേഘവിസ്‌ഫോടനം: സേവനസന്നദ്ധരായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷം..

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്ന് എബിവിപി 

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സർസംഘചാലക്

ആരോഗ്യ സേവയുടെ ഉത്തമ ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യ: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കശ്മീരിലെ മേഘവിസ്‌ഫോടനം: സേവനസന്നദ്ധരായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

സിന്ധു ആർ. എസ്‌ അന്തരിച്ചു

Mandal period is a waste-free period; Kerala Temple Protection Committee prepared the project

ശബരിമലയിലെ ആഗോള സംഗമം വീണ്ടും ആചാരലംഘനത്തിന്: ക്ഷേത്രസംരക്ഷണ സമിതി

രാമായണത്തിനെതിരായ എസ്എഫ്‌ഐ പ്രതിഷേധം സാംസ്‌കാരിക നിന്ദ: തപസ്യ

രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷം..

കെഎസ്ഇബി പെന്‍ഷനേഴ്‌സ് സംഘ് (ബിഎംഎസ്) രൂപീകരിച്ചു

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്ന് എബിവിപി 

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സർസംഘചാലക്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies