ന്യൂദൽഹി : ഒഡീഷയിലെ ബാലസോറിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷി എന്ന വിദ്യാർത്ഥിനി അധ്യാപകന്റെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് എബിവിപി. ബാലസോറിലെ ഫക്കീർ മോഹൻ കോളേജിൽ കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനി ആത്മാഹൂതിക്ക് ശ്രമിച്ച് മരണം വരിച്ചത്.
എബിവിപി പ്രവർത്തകയായിരുന്ന വിദ്യാർത്ഥിനിയെ ഇംഗ്ലീഷ് വിഭാഗം മേധാവി സമീർ സാഹു ലൈംഗികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മാഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിന് മുൻപ് അധ്യാപകനിൽ നിന്നും മോശമായ പെരുമാറ്റം നേരിട്ടു എന്ന് വിദ്യാർത്ഥിനി കോളേജ് പ്രിൻസിപ്പലിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
വിഷയത്തിൽ നടപടി സ്വീകരിക്കാതെ അധ്യാപകനെ സംരക്ഷിക്കാനാണ് കോളേജ് അധികൃതർ ശ്രമിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥിനിയെ വ്യക്തിഹത്യ ചെയ്യാൻ എൻ എസ് യു പ്രവർത്തകരും ശ്രമം നടത്തിയിരുന്നു.
ജൂലൈ 12 ന് പ്രിൻസിപ്പൽ അധ്യാപകന് അനുകൂലമായുള്ള അന്വേഷണ റിപ്പോർട്ട് കാണിച്ച് വിദ്യാർഥിയോട് അനുരഞ്ജന ചർച്ചകൾക്ക് തയ്യാറാകാനും ആവശ്യപ്പെട്ടിരുന്നു.
ഇതിൽ മനംനൊന്താണ് വിദ്യാർത്ഥിനി ജൂലൈ 1 ന് ക്യാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ജൂലൈ 14 ന് രാത്രി AIMS ഭുവനേശ്വറിൽ വെച്ചാണ് വിദ്യാർത്ഥിനി മരണപ്പെട്ടത്.
Discussion about this post